Malayalam lyrics

ആ....
താരുണ്യം താളമേകി താരമ്പൻ
രാഗമേകി
പുളകത്തിൻ പൂക്കൾ ചൂടും രാത്രിയിൽ
പൂവൊന്നിൽ തേൻ തുളുമ്പും വേളയിൽ
(താരുണ്യം...)
കുളിരിൻ അലകൾ പൊതിയുന്നു
അതിലെൻ ഹൃദയം വിടരുന്നു
മാറിലൊതുങ്ങാൻ മധുരിമപോരാൻ
ഒരു കിളി എന്നിൽ ഉണരുകയായി
അതിൻ പല്ലവി കേൾക്കു കേൾക്കു
അനുപല്ലവി ആകൂ ആകൂ
(താരുണ്യം...)

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: പൂവച്ചൽ ഖാദർ

Singer: കെ എസ് ചിത്രകോറസ്

Film/album: കടന്നൽക്കൂട്

Explore this song