Malayalam lyrics

ആ. . . ആ. . . ആ. . . . 
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ 

നീ പാടും രാഗങ്ങൾ രതിഭാവഗീതങ്ങൾ..  ആ. . . . . . 

വാർതിങ്കൾക്കലയെ മാറോടണച്ചു വരും ധനുമാസയാമിനികൾ
നീരാടും കടവിൽ നീലാഞ്ജനപ്പടവിൽ മദനോത്സവമേളങ്ങൾ
ഈ മധുകേളിയിൽ  ഈരാഗലഹരിയിൽ ഇതൾചൂടും മോഹങ്ങൾ
ഹൃദയാഭിലാഷങ്ങൾ. . . 
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ
ഹേമന്ദസമീരൻ പൊൻതേരിലിറങ്ങും മല൪വള്ളിക്കുടിലുകളിൽ
തേന്മഴയേറ്റുണരും തേരൊലി കേട്ടുണരും ചിരകാലരാഗങ്ങൾ
ആലിംഗനങ്ങളിൽ ആത്മഹ൪ഷങ്ങളിൽ അലിയുന്നു ഹൃദയങ്ങൾ
പ്രണയവികാരങ്ങൾ. . . . . 
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ 
നീ പാടും രാഗങ്ങൾ രതിഭാവഗീതങ്ങൾ..  ആ. . . . . . 
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ
സുരഭീയാമങ്ങൾ...   സുരഭീയാമങ്ങൾ

Song video

Watch on YouTube

Song details

Music: കണ്ണൂർ രാജൻ

Film/album: സുരഭീയാമങ്ങൾ