Malayalam lyrics

വല്ലാത്തൊരു യോഗം ഇത് വാർദ്ധക്യപുരാണം
ഇതിലെല്ലാം പുലിവാല്
പൊല്ലാപ്പിൻ കാലം അത് ചൊല്ലാനും നാണം
ഇനി എന്തെല്ലാം ചേല്
(വല്ലാത്തൊരു...)
വടിയും കുടയും വഴിയെ നേടാം
വയസായ് പോകാം തിരകൾ എണ്ണിടാം
വെള്ളെഴുത്തിന് കണ്ണടയ്ക്കൊരു ചില്ല് തരാമോ
വെള്ളി കെട്ടിയ മുടിയിലിത്തിരി മഷി പുരട്ടാമോ
(വല്ലാത്തൊരു...)
കണ്ടാലും കുറ്റമായ് കേട്ടാലോ തെറ്റുമായ്
മിണ്ടാത്തൊരൂമയാവാം
പാപികൾ ചെന്നിടം പാതാളമോ
പാഴായീ ജന്മമെന്നോ
കണ്ടാലും കുറ്റമായ് കേട്ടാലോ തെറ്റുമായ്
മിണ്ടാത്തൊരൂമയാവാം
പാപികൾ ചെന്നിടം പാതാളമോ
പാഴായീ ജന്മമെന്നോ
എല്ലാമിതാ പൊല്ലാപ്പിലായ് ഹേ
വേലിയിലെ പാമ്പെടുത്ത് മടിയിൽ വെക്കരുതേ അയ്യോ
താൻ കുഴിച്ച കുഴിയിൽ വീണ് തലയുടയ്ക്കരുതേ
(വല്ലാത്തൊരു...)
ഇല്ലാത്ത കാര്യവും ചെയ്താലബദ്ധമായ്
എല്ലാർക്കും ഭാരമായി
ഉപ്പ് തിന്നാത്തൊരാൾ മണ്ണിലുണ്ടോ
വിഡ്ഢിക്കും മോക്ഷമുണ്ടോ ഉണ്ടോ
ആഹ .. ആ....ആ...
ഇല്ലാത്ത കാര്യവും ചെയ്താലബദ്ധമായ്
എല്ലാർക്കും ഭാരമായി
ഉപ്പ് തിന്നാത്തൊരാൾ മണ്ണിലുണ്ടോ
വിഡ്ഢിക്കും മോക്ഷമുണ്ടോ
മുത്തച്ഛനും കുഞ്ഞല്ലയോ ഹേ..
അടിപിഴച്ചാൽ ആന പോലും വീണു പോവില്ലേ അയ്യോ
അപകടത്തിൽ നമ്മളെല്ലാം ചിരി മറക്കില്ലേ
(വല്ലാത്തൊരു...)

Song video

Watch on YouTube

Song information

വർഷം: 1994

സംഗീതം: കണ്ണൂർ രാജൻ

ഗാനരചന: എസ്‌ രമേശൻ നായർ

ഗായകർ: എസ്‌ പി ബാലസുബ്രഹ്മണ്യം

വിശദവിവരങ്ങൾ: Sree Jan 11 2007 nair-kv

വിഡിയോ: ജയലക്ഷ്മി രവി

Album: വാർദ്ധക്യ പുരാണം

Explore this song