Malayalam lyrics
വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (വീണപാടും)
Song information
വർഷം: 1994
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: ഐ എസ് കുണ്ടൂർ
ഗായകർ: കെ ജെ യേശുദാസ്
രാഗം: ഗൌരിമനോഹരി
വിശദവിവരങ്ങൾ: വിപിൻ നായർ
Album: വാർദ്ധക്യ പുരാണം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വാർദ്ധക്യ പുരാണം
- Composer: കണ്ണൂർ രാജൻ
- Lyricist: ഐ എസ് കുണ്ടൂർ