Malayalam lyrics
മലര്‍ത്തിങ്കളെന്തേ മുകില്‍ക്കീറിനുള്ളില്‍ ഒളിക്കുന്നു വീണ്ടും ചിരിക്കുന്നുവോ നീ ചിരിക്കുന്നുവോ? നിലാപ്പൂക്കള്‍ വീണ്ടും വിടര്‍ത്തുന്നതാരൊ കിനാവിന്റെ ലോകം തുറക്കുന്നതാരോ അതില്‍ വര്‍ണ്ണജാലം പനീര്‍പ്പൂക്കളായി മനസ്സില്‍ പരാഗം ചൊരിഞ്ഞൂ.... മലര്‍ത്തിങ്കളേന്തേ...... കിളുന്നോര്‍മ്മകള്‍ തന്‍ തളിര്‍തിന്നു പാടും വിഷുപ്പക്ഷിയായ് നീ വിളിക്കുന്നതാരേ? കണിക്കൊന്നവീണ്ടും മണിപ്പൂക്കള്‍ ചൂടി മനസ്സില്‍ നിറങ്ങള്‍ പടര്‍ന്നൂ..... മലര്‍ത്തിങ്കളെന്തേ......
Song video
Song information
വർഷം: 1983
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ശ്രീദേവി
Album: സാഗരം ശാന്തം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സാഗരം ശാന്തം
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ഓ എൻ വി കുറുപ്പ്