Malayalam lyrics
പൂത്താലം..താലം പൊൻ താലം.. പൂമാനം.. പൂക്കും വെണ്മേഘം (2) കാനന കന്യക കൈത്തിരിയേന്തി ആലോലം താലോലം പാടിവരുന്നു (2) ആതിര രാവിൽ ആശ്രമ ദേവി സാദരമരുളും സ്വാഗത ഗാനം (2) ഹിന്ദോളം.. രാഗം സംഗീതം.. മഞ്ജീരം.. നാദം മണിമേളം.. (2) പൂത്താലം..താലം പൊൻതാലം.. പൂമാനം.. പൂക്കും വെണ്മേഘം (2) കാനന കന്യക കൈത്തിരിയേന്തി ആലോലം താലോലം പാടിവരുന്നു (2) രാഗഭാവ നടനം പോലെ താള മേള ലയനം പോലെ (2) സ്വരതാളം ധ്വനിയുണരും ഝിലു ഝിഞ്ജിലമോടെ സുഖരാഗം മിഴി പകരും ചെറു ചഞ്ചലമോടേ.. പൂത്താലം..താലം പൊൻ താലം.. പൂമാനം.. പൂക്കും വെണ്മേഘം (2) കാനന കന്യക കൈത്തിരിയേന്തി ആലോലം താലോലം പാടിവരുന്നു (2)
Song details
വർഷം: 1989
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: ജോർജ് തോമസ്
ഗായകർ: അമ്പിളി രാജശേഖരൻ
വരികൾ: ജിജാ സുബ്രമണ്യൻ, വിശാൽ
Album: ആയിരം ചിറകുള്ള മോഹം
- Singer: അമ്പിളി രാജശേഖരൻ
- Film / album: ആയിരം ചിറകുള്ള മോഹം
- Composer: കണ്ണൂർ രാജൻ
- Lyricist: ജോർജ് തോമസ്