Malayalam lyrics
ആ...ആ..ആ...ആ.... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... (ആരാരോ സ്വപ്നജാലകം.....) ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ... ദിവാസ്വപ്നജാലങ്ങൾ എഴുത്തിന്നു ദേവനേകുന്നു.... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. ഇടവപ്പേമാരി വരുന്നെന്നു കേട്ടൂ.... ഇരുന്നൂ ഞാൻ പുത്തൻ മുകിൽമാല കാണാൻ... ഓടും ശ്യാമമേഘങ്ങൾ ഒരു കൊച്ചുദൂത് പോകുമോ.... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
Song video
Song details
വർഷം: 1979
സംഗീതം: സലിൽ ചൗധരി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: അമ്പിളി രാജശേഖരൻ
അഭിനേതാക്കൾ: ജയമാലിനി, ജഗതി ശ്രീകുമാർ
വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യൻ
Album: പുതിയ വെളിച്ചം
- Singer: അമ്പിളി രാജശേഖരൻ
- Film / album: പുതിയ വെളിച്ചം
- Composer: സലിൽ ചൗധരി
- Lyricist: ശ്രീകുമാരൻ തമ്പി