Malayalam lyrics

വെള്ളിമാൻ കല്ലടുക്കുകളെ തഴുകും പുഴയിൽ
തഴുകും പുഴയിൽ
കല്ലോലങ്ങളൊന്നിനുമേലൊന്നേറി ഇളകും പുഴയിൽ
ഇളകും പുഴയിൽ (2)
ആയിരം സ്വപ്നങ്ങൾക്കെതിരേൽപ്പ് (2)
(വെള്ളിമാൻ...)
തെയ്യതന്നനന തെയ്യതന്നനന
തെയ്യതന്നനന താനന താനന
ആടിയൊഴുകാൻ പള്ളിയോടം
ആട്ടാൻ ആലവട്ടം (2)
വീശാൻ വെഞ്ചാമരം
നീർത്താൻ മുത്തുക്കുടയും (2)
അഴകിന്നഴകാം എഴുന്നള്ളത്ത്‌ (2)
ഏതൊരു മണിമാരന് ഇന്നെതിരേൽപ്പ് (2)
മാരൻ മണിമാരൻ
പൂമണിമാരൻ പനിനീർപ്പൂമണിമാരൻ
(വെള്ളിമാൻ...)
ആ....
ആറ്റു കുളിരിൻ നേർത്ത ഞൊറികൾ
നീളേ വീണുടഞ്ഞു (2)
വീണ്ടും പൊങ്ങുന്നിതാ
തമ്മിൽ കെട്ടിപ്പുണരാൻ (2)
മുഴുകും മാനവ ജീവിതമാമാങ്കം (2)
കാതര നയനങ്ങളിതാരേ തേടീ(2)
മാരൻ മണിമാരൻ
പൂമണിമാരൻ പനിനീർപ്പൂമണിമാരൻ
(വെള്ളിമാൻ...)

Song video

Watch on YouTube

Song information

Music: എം എസ് വിശ്വനാഥൻ

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: എസ് ജാനകികോറസ്

Film/album: കൈയെത്തും ദൂരത്ത്‌

Explore this song