Malayalam lyrics
വയനാടൻ മഞ്ഞളിനെന്തു നിറം ഈ വാസനചെപ്പിന്റെ തങ്കനിറം വയലേലക്കിളികൾതൻ പുന്നാരം ഈ വനമുല്ലക്കുളിരിലിനു സംഗീതം വയനാടൻ മഞ്ഞളിനെന്തു നിറം ഈ വാസനചെപ്പിന്റെ തങ്കനിറം പനിനീരോ പാലമൃതോ കുന്നത്തെ പുഴയിൽ കുളിയ്ക്കാനിറങ്ങുന്ന കുംഭത്തിൻ പഞ്ചമിയോ പൊന്നും വയമ്പും നാവിലലിഞ്ഞാൽ പൊന്നോലയിൽ ഇരുന്നാടാമോ മാമ്പൂവോ തേൻപൂവോ മംഗലം കാവിൽ ഭഗവതിയണിയുന്ന മാലയിൽ മാൺക്യമോ ചെമ്മാനത്തുമ്പത്ത് വള്ളിയൂഞ്ഞാലിട്ടാൽ ചെന്തെങ്ങിൻ പൂക്കുലയ്ക്കാടാമോ ചന്തത്തിൽ ചാഞ്ചക്കമാടാമോ [വരികൾക്ക് നന്ദി എതിരൻ കതിരവൻ]
Song information
Music: എം എസ് വിശ്വനാഥൻ
Lyricist: എസ് രമേശൻ നായർ
Singer: പി സുശീല
Film/album: ഇടനിലങ്ങൾ
Explore this song
- Singer: പി സുശീല
- Film / album: ഇടനിലങ്ങൾ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: എസ് രമേശൻ നായർ