Malayalam lyrics

വാത്സ്യായനൻറെ  രാത്രികള്‍
വാരിജ സ്വരൻറെ രാത്രികള്‍
ആ രാത്രികയുടെ മാനസകന്യകള്‍
അറുപത്തിനാലു കലകള്‍
രതികലകള്‍ രതിമന്മഥ കലകള്‍
അനംഗമന്ത്രം പകര്‍ത്തിയെഴുതി
അറബിക്കഥകള്‍ പാടി
കാമത്തിനു കണ്ണില്ലാ കണ്ണില്ലാ കണ്ണില്ലാ
പഴമൊഴിയുടെ ഉറക്കറയില്‍
യവനപുരാണമുണര്‍ന്നു
ഈടിപ്പസ്സു പിറന്നു
കാമസൂത്രം ജപിച്ചു ചാര്‍ത്തി
കാളിദാസന്‍ പാടി
കാമത്തിനു കണ്ണില്ലാ കണ്ണില്ലാ കണ്ണില്ലാ
പഴമൊഴിയുടെ കിടക്കറയില്‍
ഇതിഹാസങ്ങള്‍ പിറന്നു
വിശ്വാമിത്രനുണര്‍ന്നു

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: ബിച്ചു തിരുമല

Singer: എസ് ജാനകി

Film/album: ഭാര്യ ഒരു മന്ത്രി

Explore this song