Malayalam lyrics

വിത്തും കൈക്കോട്ടും
വിത്തും കൈക്കോട്ടും പാടും പൈങ്കിളിയേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഞങ്ങൾ ഒന്നല്ലൊ
(വിത്തും..)
മേടപ്പൂവുകൾ ചൂടും വാടിയിൽ
മേഘപ്പക്ഷികളാടും വേളയിൽ
തളിരുലയും കാടുകളിൽ
കുളിർ പൊതിയും മേടുകളിൽ
ചിറകുകൾ തേടി നിന്റെ കൂടെ വന്നോട്ടേ
നിന്റെ കൂടൊന്നു കണ്ടോട്ടേ
കിളിയേ ഓ....
(വിത്തും...)
വർണ്ണപ്പീലികൾ വിടർത്തും മാനസം
പൊന്നിൻ മാലകൾ ചാർത്തും ജീവിതം
കതിരണിയും മോഹവുമായ്
സുഖമരുളും സ്നേഹവുമായ്
ഉയിരുകളൊന്നായ് എന്നുമെന്നുമിതു പോലെ
ഞങ്ങൾ വാഴും പിരിയാതെ
കിളിയേ ഓ....
(വിത്തും...)

Song video

Watch on YouTube

Song details

Music: ജി ദേവരാജൻ

Film/album: ഈ തലമുറ ഇങ്ങനാ