Malayalam lyrics
രാഗമറിയില്ലാ താളമറിയില്ലാ രാഗമറിയില്ല താളമറിയില്ല ഒരു ഗാനത്തിന്‍ തോണിയിലേറി അക്കരെയെത്താനറിയില്ല (രാഗമറിയില്ല...) കാമിനിമാരുടെ ഹൃദയം അറിയാം കാമുക ദാഹങ്ങളറിയാം നിധിയും തേടി പോയ കുമാരന്റെ വിധിയെന്തായെന്നുമറിയാം മണലിലുയർത്തിയ കൊട്ടാരങ്ങള്‍ തിരകളിലമര്‍ന്നതുമറിയാം -പക്ഷെ (രാഗമറിയില്ല...) അരമനയ്ക്കുള്ളിലെ രഹസ്യമറിയാം അങ്ങാടിപ്പാട്ടുകള്‍ അറിയാം പാതിരയോളം പാടിമയങ്ങിയ രാപ്പാടിതന്‍ ദുഃഖമറിയാം തടവിലുറങ്ങും രാജകുമാരികള്‍ സ്വപ്നം കാണുവതറിയാം -പക്ഷെ (രാഗമറിയില്ല...)
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: അഗ്നിപ്രവേശം
- Singer: എം ജി ശ്രീകുമാർ
- Film / album: അഗ്നിപ്രവേശം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കെ ജയകുമാർ