Malayalam lyrics
അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍ ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണപാട്ടുകേട്ടു നിന്റെ പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞിടുന്ന നിമിഷം മനസ്സിനുള്ളിലെ മധുരശാരികേ കൊലുസണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു കുണുക്കിന്‍ തൂവല്‍ മെല്ലെ തുന്നിപറത്തി പീലിച്ചുണ്ടില്‍ തഞ്ചും പാടാപ്പാട്ടില്‍ മയക്കി നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കി ഇടനെഞ്ചില്‍ കൂടും കുരുന്നുകൂട്ടില്‍ താരാട്ടായുറക്കി ഇതള്‍ വിരിഞ്ഞുവരും ഒരുകിനാവില്‍ നിന്നെ മതിമറാന്നുകണ്ടു മയങ്ങി കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു മധുരഗാനസുധയുണര്‍ത്തി ആരുംകാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി മായപ്പൊന്മാനെ ഞാന്‍ മെരുക്കി ഒരുകുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാന്‍ തൂമഞ്ഞായ് പൊഴിയാന്‍
Song details
വർഷം: 1999
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ
വരികൾ: ശ്രീദേവി, ഷൈൻ എസ്2000
Album: വാഴുന്നോർ
- Singer: എം ജി ശ്രീകുമാർ
- Film / album: വാഴുന്നോർ
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി