Malayalam lyrics
യാമങ്ങള്‍ മെല്ലെച്ചൊല്ലും ഗായത്രീമന്ത്രം നീയല്ലോ വെണ്‍പാലപ്പൂങ്കൊമ്പില്‍ പാടും ഗന്ധര്‍വന്‍പോലും നീയല്ലോ മെവാര്‍മേഘമാമെന്നില്‍ തൂമിന്നലായ് ചേര്‍ന്നും തേന്‍തിങ്കളാമെന്നില്‍ തൂവെണ്ണിലാവായും ഒരു താഴമ്പൂപ്പൊന്‍വിരലാ- ലിടനെഞ്ചില്‍തൊട്ടീ കിളിമൊഴിയുഴിയെ (യാമങ്ങള്‍) ദീപം... മായാദീപം... കണ്ണില്‍ മിന്നും നാളം മിന്നിക്കെട്ടു തെന്നല്‍... പീലിത്തെന്നല്‍... നിശ്വാസംപോല്‍ നേര്‍ത്തു മുത്തംവച്ചു ഞാന്‍ നിന്‍ മാറില്‍ ചായുന്നൂ വേനല്‍പ്രാവിന്‍ തൂവല്‍പോല്‍ തൂമഞ്ഞില്‍ വെയിലിതള്‍പോലെ (ഒരു താഴമ്പൂ) നാദം... വീണാനാദം.... നക്ഷത്രങ്ങള്‍ കോര്‍ക്കും സന്ധ്യാനേരം എങ്ങും നിന്‍ സ്‌നേഹത്തിന്‍ കാലൊച്ചയ്‌ക്കായ് മെല്ലെ കാതോര്‍ക്കുമ്പോള്‍ കാനല്‍ക്കാറ്റായ് മേയുമ്പോള്‍ പാടാന്‍ പാട്ടായ് പൂക്കുമ്പോള്‍ പെയ്യൂ നീ മഴപോലെ (ഒരു താഴമ്പൂ)
Song video
Song details
വർഷം: 2000
സംഗീതം: ശരത്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
രാഗം: സരസ്വതി
ഹിന്ദുസ്ഥാനി രാഗം: സരസ്വതി, ശ്രീ കല്യാൺ
അഭിനേതാക്കൾ: സുരേഷ് ഗോപി, തബു
വരികൾ: സൂസി, വികാസ് വേണാട്ട്
Album: കവർ സ്റ്റോറി
- Singer: എം ജി ശ്രീകുമാർ
- Singer: കെ എസ് ചിത്ര
- Film / album: കവർ സ്റ്റോറി
- Composer: ശരത്
- Lyricist: ഗിരീഷ് പുത്തഞ്ചേരി