Malayalam lyrics
ആ..ആ.ആ.ആ ഉം..ഉം..ഉം.. കിളിമരച്ചില്ലകളിൽ പുലരികൾ തോരയിടും നിറമുള്ള ദാവണികൾ ഞാനണിഞ്ഞ മേനിച്ചന്തങ്ങൾ (കിളിമരച്ചില്ലകളിൽ..) ഉയിരിന്റെ തന്ത്രികളിൽ ഹൃദയം പാടുമ്പോൾ ഒഴുകി വരും നദിയഴകിൽ കുതിർന്നുവോ നമ്മൾ (2) മുത്താടും ഗിത്താറിൻ മുത്തേ മൂവന്തിക്കൂട്ടിലെ തത്തേ നീയെന്നുമെന്റേതു മാത്രം നിന്നോടൊരേയൊരു ചോദ്യം നീയും ഞാനും സ്നേഹിച്ചു പോയതെന്തേ (കിളിമരച്ചില്ലകളിൽ..) ആ..ആ.ആ.ആ....നാ..നാ..നാ..നാ.. യവനികക്കുള്ളിലേതോ പ്രണയം തേങ്ങുമ്പോൾ കളിയരങ്ങിൻ കമലദളം വിടർന്നുവോ മുന്നിൽ (2) കണ്ണിന്റെ കണ്ണായിരുന്നു ജന്മങ്ങളൊന്നായിരുന്നൂ കാറ്റായി നിന്നെ പൊതിഞ്ഞൂ കണ്ണീരു നമ്മൾ മറന്നു കുഞ്ഞായ് തീരും മോഹത്തെ നീയുറക്കൂ (കിളിമരച്ചില്ലകളിൽ..)
Song video
Song details
വർഷം: 2000
സംഗീതം: ബേണി-ഇഗ്നേഷ്യസ്
ഗാനരചന: എസ് രമേശൻ നായർ
ഗായകർ: കെ എസ് ചിത്ര
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
Album: സമ്മർ പാലസ്സ്
- Singer: കെ എസ് ചിത്ര
- Film / album: സമ്മർ പാലസ്സ്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ