Malayalam lyrics
രാത്രിമുല്ലപോലെ വിടർന്നു വിടർന്നു വരൂ ഈ പൂക്കടമ്പിലായ് പടര് പടര് ഇത് കന്നിരാമഴക്കിന്നാരം വെണ്ണിലാക്കിളി പുന്നാരം മുതിർന്ന മുന്തിരി കവർന്ന വിരിയഴക് നീ തളിരഴക് (രാത്രിമുല്ല....) ഇലപൊഴിയും കാലമായ് വന്നു നീ ഇതളിതളിൽ തേൻ കണം തന്നൂ നീ പനിനീർ കാറ്റു നെയ്യുന്നുവോ പുതിയൊരു തൂവാല പകരം പൊൻ മണിത്താരകം വില പറയുന്നീല മനസ്സമ്മതം നിനച്ചോതുവാൻ നിനക്കാവുമെങ്കിൽ മണിത്തെന്നലേ വിളക്കാവുമോ തനിച്ചാണു നമ്മൾ (രാത്രിമുല്ല....) വിരലൊഴുകും വീണകൾ പാടുന്നു അരുവികളോ സാഗരം തേടുന്നു പവിഴം പൂത്ത പാടങ്ങളിൽ പകലിനു പൂമഞ്ചം പതയും മുന്തിരിച്ചാറുമായ് പകരുക രോമാഞ്ചം വിളിക്കാതെയും വിരുന്നുണ്ണുവാൻ നിനക്കെന്റെ താലം ഉണർത്താൻ വരും കിളിക്കൊഞ്ചലെൻ ചരിത്രതിൻ കാലം (രാത്രിമുല്ല....)
Song video
Song details
വർഷം: 2000
സംഗീതം: ബേണി-ഇഗ്നേഷ്യസ്
ഗാനരചന: എസ് രമേശൻ നായർ
ഗായകർ: രഞ്ജിനി ജോസ്
വരികൾ: ജിജാ സുബ്രമണ്യൻ
Album: സമ്മർ പാലസ്സ്
- Singer: രഞ്ജിനി ജോസ്
- Film / album: സമ്മർ പാലസ്സ്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ