Malayalam lyrics
അഴകേ..അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെ മുന്നില്‍ ഞാനൊരു വനശലഭമായ് പറന്നുവന്നനിമിഷം പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണ പാട്ടുകേട്ടു മെല്ലെനിന്റെ പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞുണര്‍ന്നനിമിഷം.. അഴകേ...... മനസ്സിനുള്ളിലെ മധുരശാരികേ കൊലുസ്സണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു കുണുക്കിന്‍ തൂവല്‍ തുന്നിപ്പറത്തി പീലിച്ചുണ്ടില്‍തഞ്ചും പാടാപ്പാട്ടില്‍ മയക്കി നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കി ഇടനെഞ്ചില്‍ കൂടും കുരുന്നു കൂട്ടില്‍ താരാട്ടായ് ഉറക്കി... അഴകേ..അന്നൊരാവണിയില്‍.. ഇതള്‍വിരിഞ്ഞുവരും ഒരുകിനാവില്‍ നിന്നെ മതിമറന്നു കണ്ടു മയങ്ങി കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു മധുര ഗാനസുധയുണര്‍ത്തി ആരുംകാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി മായപ്പൊന്മാനെ ഞാന്‍ മെരുക്കി ഒരു കുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാന്‍ തൂമഞ്ഞായ് പൊഴിയാന്‍ (അഴകേ ...)
Song video
Song details
വർഷം: 1999
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
അഭിനേതാക്കൾ: കൃഷ്ണ, സംയുക്താ വർമ്മ
വരികൾ: കല്യാണി, ഷൈൻ എസ്2000
Album: വാഴുന്നോർ
- Singer: എം ജി ശ്രീകുമാർ
- Singer: കെ എസ് ചിത്ര
- Film / album: വാഴുന്നോർ
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി