Malayalam lyrics

രാഗിണീ രാഗരൂപിണീ
പ്രിയവരദായിനീ പ്രേമവാഹിനീ
തവതനുവിൽ മധുരവുമായ്  തവതനുവിൽ മധുരവുമായ്
ഇതളിടും പൂക്കൾ നൽകൂ നീ
രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ
നീൾമിഴിക്കോണിനാൽ എന്നാത്മവേദിയിൽ കളമെഴുതി
നീൾമിഴിക്കോണിനാൽ എന്നാത്മവേദിയിൽ കളമെഴുതി
അണയും കൌമാരമേ വിടരും കൽഹാരമേ
നീ നിൻ ചുണ്ടിലെ രാഗം പകർന്നുതരൂ എന്നും പ്രണയവതി
പഗസനിപ സഗപനിസ
രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ
അകതളിരിൽ അമൃതവുമായ് , അകതളിരിൽ അമൃതവുമായ്
ഇതളിടും പൂക്കൾ ചൂടു നീ
രാഗിണീ രാഗരൂപിണി....
നീൾ വിരൽത്തുമ്പിനാൽ എന്നാത്മ വീണയിൽ സ്വരമരുളി
നീൾ വിരൽത്തുമ്പിനാൽ എന്നാത്മ വീണയിൽ സ്വരമരുളി
തഴുകും ആനന്ദമേ പൊതിയും സൌവർണ്ണമേ
നീ നിൻ നെഞ്ചിലെ നാദം പകർന്നു തരൂ
എന്നും എൻപ്രിയനേ
പഗസനിപ സഗപനിസാ
രാഗിണീ രാഗരൂപിണീ
പ്രിയവരദായിനീ പ്രേമവാഹിനീ
തവതനുവിൽ മധുരവുമായ് , തവതനുവിൽ മധുരവുമായ്
ഇതളിടും പൂക്കൾ നൽകൂ നീ
രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ
ലലലലലാലലാ ലാലലാലലാ

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: പൂവച്ചൽ ഖാദർ

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: ഹംസധ്വനി

Film/album: കഥ ഇതുവരെ

Explore this song