Malayalam lyrics
ഒന്നാനാംകുന്നിറങ്ങി വാവാ അമ്മാനം ആടിയാടി വാവാ മാൻകിടാവേ നീ തേൻകിനാവേ നീ കണ്ണിന്നാനന്ദമേ കൂടെ വാ (ഒന്നാനാം.. ) പൊൻപീലി പാകിടുന്നു ഭൂമിയിൽ മുകിൽക്കിളി സംഗീതം പെയ്തിടുന്നു ആരാമപ്പൈങ്കിളി ഈ സന്ധ്യതൻ സൗന്ദര്യം കൂട്ടുവാൻ ആമോദസൗഭാഗ്യമേ കൂടെ വാ (ഒന്നാനാം.. ) പൂത്താലമേന്തിടുന്നു കിങ്ങിണിച്ചില്ലകൾ നീരോളം നീർത്തിടുന്നു നീളവേ വീചികൾ ഈ വേളതൻ മാധുര്യം കൂട്ടുവാൻ കൈവല്യസാരമേ നീ കൂടെ വാ (ഒന്നാനാം.. )
Song video
Song information
Music: എ ടി ഉമ്മർ
Lyricist: പൂവച്ചൽ ഖാദർ
Singer: എസ് ജാനകി
Film/album: ഓണത്തുമ്പിക്കൊരൂഞ്ഞാൽ
Explore this song
- Singer: എസ് ജാനകി
- Film / album: ഓണത്തുമ്പിക്കൊരൂഞ്ഞാൽ
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ