Malayalam lyrics
പകല്‍ക്കിളി പറന്നുപോയി ഈ വയല്‍പ്പൂവിന്‍ കവിളിലെ കണ്ണുനീര്‍ കാണാതെ പകല്‍ക്കിളി പറന്നുപോയി ഒഴിഞ്ഞ കൂടുമായ് നിന്നൂ ഞാനൊരു കരിഞ്ഞപൂവുമായ് നിന്നൂ പകല്‍ക്കിളി പറന്നുപോയി ഒരുവെള്ളിത്തൂവല്‍ ഞാൻ എടുത്തുവെച്ചു ഒരു പാട്ടിന്നോര്‍മ്മ വീണ്ടും ചിറകടിച്ചു ഒരുകതിര്‍മണിയോ ഒരു കണ്ണീര്‍ക്കണമോ എൻ കരളില്‍ വീണുറഞ്ഞൊരു കരിമുത്തായി (പകല്‍ക്കിളി പറന്നുപോയി...) ഇനിയാത്രപറയുകെന്‍ സ്വപ്നങ്ങളേ ഇരുളില്‍ വിടര്‍ന്ന നിശാഗന്ധികളേ കരിനീലനിറമോലും ഒരു മുഖപടത്താൽ എൻ ഹൃദയവിപഞ്ചികേ പതിഞ്ഞുപോകൂ (പകൽക്കിളി പറന്നുപോയി...)
Song video
Song information
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: എസ് ജാനകി
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: സണ്ണി ജോസഫ്
Album: മുഹൂർത്തങ്ങൾ
Explore this song
- Singer: എസ് ജാനകി
- Film / album: മുഹൂർത്തങ്ങൾ
- Composer: എം കെ അർജ്ജുനൻ
- Lyricist: ഓ എൻ വി കുറുപ്പ്