Malayalam lyrics

കാവേരിപ്പുഴയോരം കരിമ്പു പൂക്കും കാലം
കാത്തിരിക്കാമെന്നു ചൊല്ലിയ
മാനേ പുള്ളിമാനേ
നിന്നെ കാണാനെത്ര നടനടന്നു ഞാനേ
കുറ്റാലൻ തേനാറ്റിൽ
കുളിരു തണ്ണീർ നിറഞ്ഞപ്പോൾ
കുണ്ടാമലത്താഴ്വരയിൽ
കുറുഞ്ഞിമലർ പൂത്തപ്പോൾ
മഞ്ഞളും കുങ്കുമവും മാരിക്കൊളുന്തും
അണിഞ്ഞൊരുങ്ങി
മച്ചാനെ തേടി തേടി
ഊരു ചുറ്റാൻ ഞാനിറങ്ങി (കാവേരി...)
കണ്ണാടിക്കവിളത്ത് ചെങ്കദളിച്ചുവപ്പുള്ള
പൊന്നാനിക്കാരത്തി പുതുക്കപ്പെണ്ണേ നിന്റെ
നിക്കാഹിൻ പിറ്റേന്ന്
നിൻ കണ്ണിൽ തെളിയുമീ
സ്വർഗ്ഗീയ ശരറാന്തൽ ഏതാണ്
മംഗലപ്പൂമാരൻ കൺ കോണിൽ കൊളുത്തിയ
തങ്കക്കിനാവിന്റെ വിളക്കാണ്
അതു ഖൽബിലെ സ്നേഹത്തിൻ പൂത്തൈലം പകർന്നവൻ
കത്തിച്ചതാശ തൻ തിരിയാണു
വിണ്ണവർ നാട്ടിലെ മേനക ഞാൻ
മന്മഥ കഥയിലെ നായിക ഞാൻ സാക്ഷാൽ
വിണ്ണവർ നാട്ടിലെ മേനക ഞാൻ
കണ്ണടച്ചിരിക്കുമീ കാമുകൻ തൻ
ഹൃദയപൊന്മണി വീണ മീട്ടും ഗായിക ഞാൻ
മധുരമെൻ ലാവണ്യമകരന്ദ പാനപാത്രം
നുകരുവാനായ് വേഗം ഉണരുക നീ
ഉണരുക നീ ഉണരുക
പുണരുക വീണ്ടും പുണരുക
പുണരുക നീ
ഉണരുക ഉണരുക ഉണരുക നീ

Song information

Music: എ ടി ഉമ്മർ

Lyricist: പി ഭാസ്ക്കരൻ

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: കണ്ണാരം പൊത്തി പൊത്തി

Explore this song