Malayalam lyrics

ഏയ് ഒന്നു നിന്നാട്ടേ..
ഒരു നോക്കു ദേവീ കണ്ടോട്ടേ
ഒരു വാക്കീ ദാസന്‍ പറഞ്ഞോട്ടെ
മിഴികള്‍ തമ്മിലിടഞ്ഞോട്ടേ
ഹൃദയം തമ്മിലടുത്തോട്ടേ (ഒരു നോക്കു )
ആയിരം രാവിലെ സ്വപ്നങ്ങളില്‍ എന്റെ
ആരാധനാപാത്രമായ് നീയണഞ്ഞു (ആയിരം)
ആത്മാവിന്‍ നീനവഭൂതി ചൊരിഞ്ഞു
ആരാഗനിര്‍വൃതി എന്നില്‍ നിറഞ്ഞു (ഒരു നോക്കു )
സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍.. ആ..
സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍
എന്റെ സ്വപ്നരാധികേ ഞാന്‍ കൊതിച്ചു
ആരോമലേ നിന്നെ വാരിപ്പുണരാന്‍
ആയിരം കൈകള്‍ എന്നില്‍ തുടിച്ചു (ഒരു നോക്കു )

Song video

Watch on YouTube

Song information

വർഷം: 1976

സംഗീതം: എ ടി ഉമ്മർ

ഗാനരചന: ഡോ ബാലകൃഷ്ണൻ

ഗായകർ: പി ജയചന്ദ്രൻ

വർഗ്ഗീകരണം: പ്രേമഗാനങ്ങൾ

അഭിനേതാക്കൾ: വിൻസന്റ്, റാണിചന്ദ്ര

വരികൾ: ശ്രീദേവി, പാർവതി വേണുഗോപാൽ

Album: മധുരം തിരുമധുരം

Explore this song