Malayalam lyrics
സീതപ്പക്ഷിക്കു സീമന്തം ആരെല്ലാം പോണു കുരവയിടാൻ അവളെ നീരാടിക്കാൻ അഴകായ് കണ്ണെഴുതിക്കാൻ അമ്പിളിപൊട്ടു തൊടീയ്ക്കാൻ ആരെല്ലാം പോണൂ -നിങ്ങൾ ആരെല്ലാം പോണു സീതപ്പക്ഷിക്കു സീമന്തം ആരെല്ലാം പോണു കുരവയിടാൻ പൊന്നിളവേലിക്കുട നിവർത്താൻ വന്നാട്ടെ വന്നോട്ടേ കുഞ്ഞിക്കുയിലേ കുഴലു വിളിക്കാൻ വന്നാട്ടേ വന്നാട്ടേ നാക്കില്ലാത്തൊരു മൂക്കില്ലാത്തൊരു നാണം കുണുങ്ങിക്കു നിധി കിട്ടി -ഈ നാടൻ കറുമ്പിക്കു നിധി കിട്ടി (സീതപ്പക്ഷിക്കു...) ചിങ്ങക്കാറ്റേ മധുരം തിന്നാൻ വന്നാട്ടേ വന്നാട്ടെ ചിരുതപ്പെണ്ണേ പാട്ടുകൾ പാടാൻ വന്നാട്ടേ വന്നാട്ടേ ചുണ്ടും ചോപ്പിച്ചു കരളും തുടുപ്പിച്ചു മിണ്ടാപ്പൂച്ചയും കലമുടച്ചു -ഈ മിണ്ടാപ്പൂച്ചയും കലമുടച്ചു (സീതപ്പക്ഷിക്കു...)
Song video
Song information
Music: രവീന്ദ്രൻ
Lyricist: പൂവച്ചൽ ഖാദർ
Singer: സുജാത മോഹൻ
Film/album: ഓമനിക്കാൻ ഓർമ്മവയ്ക്കാൻ
Explore this song
- Singer: സുജാത മോഹൻ
- Film / album: ഓമനിക്കാൻ ഓർമ്മവയ്ക്കാൻ
- Composer: രവീന്ദ്രൻ
- Lyricist: പൂവച്ചൽ ഖാദർ