Malayalam lyrics

യാമം മദഭരം മാറില്‍ സുമശരം
ചൊടിമലരൊരു പകുതി വിരിയവേ
ഉപവനികയില്‍ മധുപനണയവേ
ഇന്ദ്രനീലമണ്ഡപത്തില്‍
ഇതള്‍വിരിയില്‍ സുരരതിയായ്
യാമം മദഭരം മാറില്‍ സുമശരം
കവിളില്‍ കരതലചലനം
പടരും സുഖസഞ്ചലനം
അടിമുടിയൊരു ചടുലഹസ്ത പരിലാളനം
ഉടലുലഞ്ഞു മുടിയഴിഞ്ഞൊരാലിംഗനം
പത്മകേസരം നിറഞ്ഞൊരമൃതകിരണ-
മതിലലിയും
യാമം മദഭരം മാറില്‍ സുമശരം
അധരം കിസലയ തരളം
അലിയും ചുംബന മധുരം
നഖമമരും മാറിലര്‍ദ്ധചന്ദ്രോദയം
തുകിലഴിഞ്ഞു തനുമയങ്ങും ആന്ദോളനം
സുരതജാതരാഗഭരിത പരിയമൃദുല
മണിതരവം
യാമം മദഭരം മാറില്‍ സുമശരം
ചൊടിമലരൊരു പകുതി വിരിയവേ
ഉപവനികയില്‍ മധുപനണയവേ
ഇന്ദ്രനീലമണ്ഡപത്തില്‍
ഇതള്‍വിരിയില്‍ സുരരതിയായ്
യാമം മദഭരം മാറില്‍ സുമശരം

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: കെ ജയകുമാർ

Singer: കൃഷ്ണചന്ദ്രൻ

Film/album: അഹല്യ

Explore this song