Malayalam lyrics
ആ..ആ..ആ വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു വസുമതീ നീ യുവതിയായ രഹസ്യം എല്ലാരുമെല്ലാരും അറിഞ്ഞു (വിഷുപ്പക്ഷി...) ഉദയ സരസ്സിൽ കുളിച്ചു നീ മഞ്ഞിൻ ഉടയാടകളും ഉടുത്തു അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ഓ... അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ചിരി തൂകി ചിരി തൂകി നിൻ കാലിണയിൽ അരുവി ചിലമ്പുകൾ ചാർത്തി (വിഷുപ്പക്ഷി...) ചുരുൾ മുടി കോതിയൊതുക്കി നീ കൃഷ്ണതുളസിക്കതിരും ചൂടി അമ്പലമുറ്റത്തെ അരയാൽച്ചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു ഓ..അമ്പലമുറ്റത്തെ അരയാൽചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു മിഴി കൂമ്പി മിഴികൂമ്പി നിന്നധരത്തിൽ മൊഴിയാടി ഹരി നാമ മന്ത്രം (വിഷുപ്പക്ഷി...) -----------------------------------------------------------------
Song information
Music: കണ്ണൂർ രാജൻ
Lyricist: മധു ആലപ്പുഴ
Singer: കെ ജെ യേശുദാസ്
Film/album: ഇലഞ്ഞിപ്പൂക്കൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഇലഞ്ഞിപ്പൂക്കൾ
- Composer: കണ്ണൂർ രാജൻ
- Lyricist: മധു ആലപ്പുഴ