Malayalam lyrics

മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും
(മംഗളങ്ങളരുളും...)
വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ
(മംഗളങ്ങളരുളും...)

Song video

Watch on YouTube

Song information

Music: ശരത്ത്

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: കാപി

Film/album: ക്ഷണക്കത്ത്

Explore this song