Malayalam lyrics
ഉം...ഉഹും.. ഉം ....ആ ...ആ നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് നീ ഉണരാത്തതെന്തേ.. ഓമലേ.. വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍.. അമലേന്ദു എന്‍ മെയ്യ് നുകര്‍ന്നാലോ നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് ആ ..ആ ..ആ ..ഓഹോ ..ഓഹോ തെളി വെണ്ണിലാവിന്‍ പാലാഴിയോരം .. പാടീല്ലയെന്തേ കിനാവേ.. (2) നിന്നില്‍ തുളുമ്പും മണിവേണുഗാനം കേട്ടു ഞാനെന്നെ മറന്നു (2) നിന്നരികില്‍ ഹൃദയം ശ്രുതി ചേര്‍ന്നൂ നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് മധുരാനുരാഗം ചിരി തൂകിയല്ലോ ആടീല എന്തേ വസന്തം (2) മഞ്ജീരമേകും യമുനാതരംഗം മൗനരാഗത്തില്‍ മയങ്ങീ (2) ഉള്ളില്‍ തുടരും മോഹം ജതി ചേര്‍ന്നു.. നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ് നീ ഉണരാത്തതെന്തേ ഓമലേ വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍ അമലേന്ദു എന്‍ മെയ്യ് നുകര്‍ന്നാലോ നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
Song video
Song information
Music: ദർശൻ രാമൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: കളരി
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: കളരി
- Composer: ദർശൻ രാമൻ
- Lyricist: കൈതപ്രം