Malayalam lyrics

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (2)
ആയിരം വര വർണ്ണങ്ങൾ (2)
ആടുമീ ഋതു സന്ധ്യയിൽ (പീലിയേഴും...)
മാധവം മദനോത്സവം
വാഴുമീ വന വീഥിയിൽ (2)
പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
തേടൂ നീ ആകാശ ഗംഗകൾ (പീലിയേഴും..)
കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം (2)
ഏറുന്നു ദിനനിശകളിലാശാശതം
പാറുന്നൂ മായാ മയൂരികൾ (പീലിയേഴും..)
നീർക്കടമ്പിൻ പൂക്കളാൽ
അഭിരാമമാം വസന്തമേ
ഓർമ്മകൾ നിഴലാട്ടങ്ങൾ (2)
ഭൂമിയിൽ പരതുന്നുവോ ( പീലിയേഴും..)

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്കെ എസ് ചിത്രസി ഒ ആന്റോ

Film/album: പൂവിനു പുതിയ പൂന്തെന്നൽ

Explore this song