Malayalam lyrics

പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
ചുംബനമലരുമായ് കനവിൽ വന്നവളേ
നിൻ മൊഴിയോ കുളിരഴകോ
സ്നേഹവസന്തമാർന്ന നിൻ പൂമനമോ
എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)
അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
പൊൻവനികൾ വിരിയാറായ് (അരികെ)
പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
കോമള വനമുരളീ മന്ത്രവുമായ്
കാണാപ്പൂങ്കുയിൽ പാടുകയായ്
മേലേ പൊന്മയിലാടുകയായ്
ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)
പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ് (പാടാം ഞാൻ)
മാനസമണിവീണാ തന്തികളിൽ
ദേവതരംഗിണികൾ ചിന്നുകയായ്
ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
എങ്ങോ മൗനം മായുകയായ്
ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: കൈതപ്രം

Singer: ജി വേണുഗോപാൽകെ എസ് ചിത്രസംഘവും

Raaga: ഹരികാംബോജി

Film/album: സ്നേഹസാഗരം

Explore this song