Malayalam lyrics
പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ......... പിൻ നിലാവിലലിഞ്ഞൂ നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ... പാതിരാമഴയേതോ ഹംസഗീതം പാടി കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ് എന്റെ ലോകം നീ മറന്നു (2) ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ പാതിരാമഴയേതോ ഹംസഗീതം പാടി ശൂന്യവേദികയിൽ കണ്ടു നിൻ നിഴൽചന്തം കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം...... ഏകനായ് നീ പോയതെവിടെ (2) ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ (പല്ലവി) മ്........... മ്......... മ്........... മ്
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: ജോഗ്
Film/album: ഉള്ളടക്കം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഉള്ളടക്കം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം