Malayalam lyrics

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ
പിൻനിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ..)
കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു
എന്റെ ലോകം നീ മറന്നു
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
പാതിരാമഴയെതോ ഹംസഗീതം പാടി
ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹസാമ്രാജ്യം
ഏകയായ് നീ പോയതെവിടെ
ഏകയായ് നീ പോയതെവിടെ
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ...)

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: ജോഗ്

Film/album: ഉള്ളടക്കം

Explore this song