Malayalam lyrics
പൂത്താലം വലംകൈയ്യിലേന്തി വാസന്തം മധുമാരിയിൽ സുമരാജിയെ കാറ്റിന്‍ തൂവൽ തഴുകി കന്യാവനമിളകി (പൂത്താലം...) ആരോ തൂമൊഴിയേകി വെറും പാഴ്‌മുളം തണ്ടിനുപോലും ഏതോ വിണ്മനം തൂവി ഒരു പനിമഴത്തുള്ളിതന്‍ കാവ്യം ഏതോ രാവിന്‍ ഓർമ്മ പോലും സാന്ത്വനങ്ങളായ് കുളിരും മണ്ണിൽ കാണാറായ് ഹേമരാഗകണങ്ങൾ (പൂത്താലം...) ഹൃദയസരോവരമാകെ പൊന്നരയന്നങ്ങൾ നീന്തി നീരവതീരം നീളെ തളിരാലവട്ടങ്ങൾ വീശി ഏതോ മായാസംഗമം സാന്ദ്രതാളമായ് ജന്മംതേടും ഭാവുകം രാഗമർമ്മരമായി (പൂത്താലം...)
Song video
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: കല്യാണി
Film/album: കളിക്കളം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കളിക്കളം
- Composer: ജോൺസൺ
- Lyricist: കൈതപ്രം