Malayalam lyrics

പൂത്താലം താലം പൊൻതാലം 
പൂമാനം പൂക്കും വെൺമേഘം
പൂത്താലം താലം പൊൻതാലം 
പൂമാനം പൂക്കും വെൺമേഘം
കാനനകന്യകൾ കൈത്തിരിയേന്തി 
ആലോലം താലോലം പാടി വരുന്നൂ
കാനനകന്യകൾ കൈത്തിരിയേന്തി 
ആലോലം താലോലം പാടി വരുന്നൂ
ആതിരരാവിൽ ആശ്രമദേവി 
സാദരമരുളും സ്വാഗതഗാനം
ആതിരരാവിൽ ആശ്രമദേവി 
സാദരമരുളും സ്വാഗതഗാനം
ഹിന്ദോളം രാഗം സംഗീതം 
മഞ്ജീരം നാദം മണിമേളം
ഹിന്ദോളം രാഗം സംഗീതം 
മഞ്ജീരം നാദം മണിമേളം
പൂത്താലം താലം പൊൻതാലം 
പൂമാനം പൂക്കും വെൺമേഘം
പൂത്താലം താലം പൊൻതാലം 
പൂമാനം പൂക്കും വെൺമേഘം
കാനനകന്യകൾ കൈത്തിരിയേന്തി 
ആലോലം താലോലം പാടി വരുന്നൂ
കാനനകന്യകൾ കൈത്തിരിയേന്തി 
ആലോലം താലോലം പാടി വരുന്നൂ

Song video

Watch on YouTube

Song details

Music: കണ്ണൂർ രാജൻ

Film/album: ആയിരം ചിറകുള്ള മോഹം