Malayalam lyrics
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം(2) പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pangs of love let us wear the thorns of love (2) ഒരു മലർ കൊണ്ടു നമ്മൾ ഒരു വസന്തം തീർക്കും ഒരു ചിരി കൊണ്ടു നമ്മൾ ഒരു കാർത്തിക തീർക്കും പാല വനം ഒരു പാൽക്കടലായ് അല ചാർത്തിടും അനുരാഗമാം പൂമാനത്തിൻ താഴെ ........(പാടാം നമുക്കു പാടാം) മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം മരണത്തിൽ പോലും മിന്നും സ്മരണ തേടി പോകാം ആർത്തിരമ്പും ആ നീലിമയിൽ അലിഞ്ഞാലെന്ത് മുകിൽ ബാഷ്പമായ് മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)
Song video
Song details
Music: രവീന്ദ്രൻ
Raaga: സിന്ധുഭൈരവി
Film/album: യുവജനോത്സവം
- Singer: കെ ജെ യേശുദാസ്എസ് പി ശൈലജ
- Film / album: യുവജനോത്സവം
- Composer: രവീന്ദ്രൻ
- Lyricist: ശ്രീകുമാരൻ തമ്പി