Malayalam lyrics
പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി- യോടി വന്നു പൂക്കാലം പൂത്തിടമ്പുമായ് കുരുന്നു പമ്പരം പിരിച്ചലഞ്ഞു പൂന്തെന്നല്‍ ഓലഞ്ഞാലി പാടി മഞ്ഞുവീണ രാവിലേതോ ശ്യാമമോഹ രാഗം ഓലഞ്ഞാലി പാടി മഞ്ഞണിഞ്ഞ കൊമ്പിലേതോ ശ്യാമരാഗം പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി- യോടി വന്നു പൂക്കാലം എന്‍ ലോകം ഈ സ്വപ്നലോകം പാഠങ്ങള്‍ ഈ ജീവിതം കേള്‍പ്പതെല്ലാം തുളുമ്പും പദങ്ങള്‍ കാണ്മതെല്ലാം വസന്തം ഉള്ളിലെങ്ങും കിനാവിന്‍ സുഗന്ധം വിലോല മൗനം പൂത്തുലഞ്ഞുണര്‍ന്നതെന്റെ കാവ്യലോകം നവ്യഭാവം പൂണ്ടുണര്‍ന്ന താളങ്ങള്‍ ഹേ.. (പൂക്കടമ്പിൽ...) ഈ ഗാനം എന്‍ സ്നേഹഗാനം മേളങ്ങള്‍ എന്‍ ജീവനം യൗവ്വനത്തിന്‍ വിലാസങ്ങളേല്‍ക്കാന്‍ ബാല്യഭാവം മറയ്ക്കാം തേന്‍നിലാവിന്‍ വികാരം നിറയ്ക്കാം വിഭാതരാഗം നെഞ്ചിലൂര്‍ന്നു വീണുലഞ്ഞ വർണ്ണമാകാം മോഹങ്ങള്‍ ഉള്ളലിഞ്ഞു- ചേരുമ്പോള്‍ ഹേയ്.. പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി- യോടി വന്നു പൂക്കാലം പൂത്തിടമ്പുമായ് കുരുന്നു പമ്പരം പിരിച്ചലഞ്ഞു പൂന്തെന്നല്‍ ഓലഞ്ഞാലി പാടി മഞ്ഞുവീണ രാവിലേതോ ശ്യാമമോഹ രാഗം ഓലഞ്ഞാലി പാടി മഞ്ഞണിഞ്ഞ കൊമ്പിലേതോ ശ്യാമരാഗം പൂക്കടമ്പിലിത്തിരിക്കുടന്ന നീട്ടി- യോടി വന്നു പൂക്കാലം
Song video
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കൃഷ്ണചന്ദ്രൻ
Film/album: അരങ്ങ്
Explore this song
- Singer: കൃഷ്ണചന്ദ്രൻ
- Film / album: അരങ്ങ്
- Composer: ജോൺസൺ
- Lyricist: കൈതപ്രം