Malayalam lyrics
നീലത്താമരയിന്നും കിനാവിൻ മാറിൽ വിരിഞ്ഞു മോഹത്താമര പോലും നിലാവിൽ കെസ്സു പാടി (2) എന്റെ ഖൽബിലെ ആമിന ഞാനോ ?? ഉം... എന്റെ ഖൽബിലെ ആമിനയെപ്പോൽ അഴകിൻ തട്ടമണിഞ്ഞു വസന്തമണിയായ് നിന്നൂ (നീലത്താമര...) മയക്കുന്ന മൊഞ്ചുമായ് ഒരുങ്ങുന്ന നേരമെൻ മഴവിൽക്കൊടിയെന്തേ മാഞ്ഞു പോയ് (2) നിന്റെ കവിളിൻ നിൻ പൂങ്കവിളിൽ അയ്യേ.... അലിഞ്ഞു പോയി ഖൽബിലെ ഏഴു നിറം ചേർന്നിണങ്ങി ദുനിയാവിലെൻ നൂറു നിറങ്ങൾ ചൊരിഞ്ഞൂ (നീലത്താമര...) പൂഞ്ചായൽ ചീകുമീ മൂവന്തിയെന്തേ മാനത്തെ ഹൂറിയെ പോൽ മറഞ്ഞു പോയി (2) നിന്റെ മൊഞ്ചിൽ അവൾ നിൻ പൂഞ്ചൊടിയിൽ അശ്ശോ... ചുവന്നതാകാം രാവു പോൽ നിൻ മുടിയഴകിൽ മറഞ്ഞു പൊന്നാമിനേ നിൻ രാഗലയമായ് ഉണർന്നു (നീലത്താമര..)
Song information
Music: രഘു കുമാർ
Lyricist: കൈതപ്രം
Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
Film/album: ആമിനാ ടെയിലേഴ്സ്
Explore this song
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: ആമിനാ ടെയിലേഴ്സ്
- Composer: രഘു കുമാർ
- Lyricist: കൈതപ്രം