Malayalam lyrics
നിമിഷം സുവർണ്ണനിമിഷം ഞാൻ തേടിവന്ന നിമിഷം തരൂനീ എനിക്കു തരു നീ ഈ ജന്മം സഫലം.. ആദിയിലേതോ തിരുമൊഴികൾ പാടിയുണർത്തിയ താമര ഞാൻ (2) ഇരുളിൽ നിന്നെ തിരയും നേരം (2 ഒരുകിനാവുപോൽ അരികിൽ വന്നുവോ നീയിന്നെന്തേ മൌനമോ (2) (നിമിഷം......) നീയറിയില്ലെൻ നിനവുകളിൽ നീപകരുന്നൊരു നിർവൃതികൾ (2) ഇളനീർ തന്നു കുളിർ നീർ തന്നു (2) ഉണരുമെന്നിലെ കിളിമകൾക്കു നീ തന്നു തണ്ണീർപ്പന്തലും ( നിമിഷം...)
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Raaga: യമുനകല്യാണി
Film/album: എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
- Composer: കണ്ണൂർ രാജൻ
- Lyricist: ഒ എൻ വി കുറുപ്പ്