Malayalam lyrics
സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ ആ ആ ആ ആ (സാഗരങ്ങളേ…) പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ (2) കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ വീണ്ടും തഴുകി തഴുകി ഉണർത്തും സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ ആ ആ ആആ (സാഗരങ്ങളേ…) കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2) ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ പോരൂ തഴുകി തഴുകി ഉണർത്തൂ മേഘരാഗമെൻ ഏകതാരയിൽ ആ ആ ആആ (സാഗരങ്ങളേ…)
Song video
Song information
Music: ബോംബെ രവി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: പഞ്ചാഗ്നി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പഞ്ചാഗ്നി
- Composer: ബോംബെ രവി
- Lyricist: ഒ എൻ വി കുറുപ്പ്