Malayalam lyrics
ഉം…ഉം…നാനാനാ…നാ.. തങ്കനിലാ പട്ടുടുത്തൂ എൻ മോഹപ്പൂത്തിങ്കൾ ആലവട്ടം വീശി നിന്നൂ പൊൻമേഘക്കാവടികൾ ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ മനമാടിപ്പാടും നേരത്ത് മലയോരത്ത് (തങ്കനിലാ) പൂവേ പൂവെന്നു വിളി മുഴങ്ങീ പൂവാങ്കുഴലിയ്ക്കു നാണം തുളുമ്പീ (പൂവേ) കാണാമറയിൽ അവളൊരുങ്ങീ അറിയാക്കരയിൽ അവനൊരുങ്ങീ തേവാരം പാടിവന്നൂ കാവേരിയിൽ ചിറ്റോളം കിലുകിലുങ്ങീ പുഴയോരത്ത് (തങ്കനിലാ) ഓരോ വാക്കിലും തേൻ കിനിഞ്ഞൂ ഓരോ നോക്കിലും താരുലഞ്ഞൂ (ഓരോ വാക്കിലും) അറിയാതെങ്ങോ തുടി മുഴങ്ങീ ശരവണപ്പൊയ്കയിൽ അലയൊതുങ്ങീ നിറദീപം ചാർത്തിനിന്നൂ പൊൻ പഴനി താഴ്വാരം മഞ്ഞണിഞ്ഞൂ വിണ്മാടത്ത് (തങ്കനിലാ)
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: കാംബോജി
Film/album: സ്നേഹസാഗരം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സ്നേഹസാഗരം
- Composer: ജോൺസൺ
- Lyricist: കൈതപ്രം