Malayalam lyrics
ആ... തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ ആ... കരളിൽ വെൺപുളിനം പകരും പുളകപ്പൂംപളുങ്കുകൾ സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ് തുലാവര്ഷമേ വാ വാ ഉഷസ്സിൻ നറുകിരണം പൊഴിയും കുളിരിൻ നവകളഭങ്ങൾ ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ കുടമുല്ല തേൻ ചൊരിയൂ രാഗതാളമാധുരിതൻ നാദബ്രഹ്മതാരകളായ് തുലാവര്ഷമേ വാ വാ
Song details
Music: കൃഷ്ണ തേജ്
Film/album: എവിഡൻസ്
- Singer: പി ജയചന്ദ്രൻ
- Film / album: എവിഡൻസ്
- Composer: കൃഷ്ണ തേജ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ