Malayalam lyrics
ഉം… താനാരോ തക്കം തന്തിന്നാരോ തന്നാരോ തക്കം തന്തിന്നാരോ താനാരോ തക്കം തന്തിന്നാരോ തന്നാരോ തക്കം തന്തിന്നാരോ താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരൊ (2) മഴപാറ്റി തിരമാറി കടലീപ്പോയ് കോടക്കാറാടിമാറി തിമിരേക്കാട്ടിപ്പോയ് താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരൊ (2) ഒന്നാം തോട്ടത്തിൽ മുത്തു പൊഴിഞ്ഞൂ തന്നാരോ തന്തിന്നാരോ കോട്ട വളഞ്ഞൊരു കൂട്ടമണഞ്ഞൂ തന്നാരോ തന്തിന്നാരോ വന്നൊരു കൂട്ടരും ഉള്ളോരു കൂട്ടരും തന്നാരോ തന്തിന്നാരോ തമ്മിലടിച്ചവർ തട്ടിയുടഞ്ഞൂ തന്നാരോ തന്തിന്നാരോ കാണാൻ വന്നോരു കന്നാലിപ്പിള്ളേരു മുത്താം ചിപ്പിയെ തട്ടിയെടുത്തേ ഹയ്യാ തട്ടിയെടുത്തേ താനാരോ തക്കം തന്തിന്നാരോ തന്നാരോ തക്കം തന്തിന്നാരോ താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരൊ (2) കണ്ടാൻ കണ്ടത്ത് കൈമ വെതച്ചൂ തന്നാരോ തന്തിന്നാരോ വിത്തു മൊളച്ചത് പത്തു വെളഞ്ഞൂ തന്നാരോ തന്തിന്നാരോ പത്ത് വെളഞ്ഞപ്പളങ്ങിട്ടേന്നിങ്ങിട്ടേ തന്നാരോ തന്തിന്നാരോ അക്കിളിയിക്കളി കൊത്തി മറിഞ്ഞൂ തന്നാരോ തന്തിന്നാരോ വിത്തു വെളഞ്ഞതും പത്തു വെളഞ്ഞതും വന്നോരും കണ്ടോരും കൊണ്ടേ പോയ് ഹയ്യാ കൊണ്ടേ പോയ് താനാരോ തക്കം തന്തിന്നാരോ തന്നാരോ തക്കം തന്തിന്നാരോ താരിക്കിക്കിരി മുക്കിരി നാക്കിരി തന്തിന്നാരൊ (2)
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കൃഷ്ണചന്ദ്രൻ
Film/album: കാക്കത്തൊള്ളായിരം
Explore this song
- Singer: കൃഷ്ണചന്ദ്രൻ
- Film / album: കാക്കത്തൊള്ളായിരം
- Composer: ജോൺസൺ
- Lyricist: കൈതപ്രം