Malayalam lyrics

ചെത്തിക്കിണുങ്ങി പാടടേ
മൊത്തിക്കിറുങ്ങി ആടടേ (2)
പെരുമാറിക്കോ ഇന്നു പൊടിപാറിക്കോ
നാളെയൊരു കോന്തനാരും കാത്ത് നിൽക്കണ്ടാ
ചീട്ടടിച്ചു വെട്ടി മലർത്ത് കുത്തിയൊഴിക്ക്
കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്
ചെത്തിക്കിണുങ്ങി പാടടേ
മൊത്തിക്കിറുങ്ങി ആടടേ

അത്തിമരം മുട്ടു കൊടുത്ത് മാനത്തെ പന്തലൊന്നു താങ്ങുമ്പം
തീപ്പൊരി എറുമ്പരിച്ചു പൊണ്ണന്റെ പൊറകിലൊരാലു മൂളച്ചൂ  (2)
കൊത്തിക്കൊത്തി മുറത്തി കേറിയെറങ്ങി
അന്നക്കിടാത്തിയ്ക്ക് പള്ള നിറഞ്ഞു (2)
വെളുക്കാനടിച്ചത് പാണ്ടായി പെഴച്ചിട്ടും പഴമൊഴി മൂറുമുറുപ്പ്
വെട്ടി മലർത്ത് കുത്തിയൊഴിക്ക്
കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്
(ചെത്തിക്കിണുങ്ങി പാടടേ)

മൂപ്പര് വടി പിടിച്ചു നേരം കടുകടെ ഇരുളുമ്പം
കൂട്ടര് കൊടമൊടച്ചു തലവഴി പൂരം കൊടിയിറങ്ങീ  (2)
അല്പനൊരിത്തിരി അർത്ഥം കെടച്ചു
പര പര ഇരുട്ടത്ത് കൊട വിരിഞ്ഞു (2)
പിന്നേം ചങ്കരൻ തെങ്ങിന്റെ മണ്ടേന്ന് പഴമൊഴി പിറുപിറുത്തൂ
വെട്ടി മലർത്ത് കുത്തിയൊഴിക്ക്
കുട്ടിച്ചാക്ക് കുത്തി നിറയ്ക്ക്

(ചെത്തിക്കിണുങ്ങി പാടടേ)

Song information

Music: ജോൺസൺ

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്കോറസ്

Film/album: കനൽക്കാറ്റ്

Explore this song