Malayalam lyrics

കിളിപാടും കാടു നീളെ 
കളിയാടും ഈറൻകാറ്റേ
നിനക്കാരു തന്നു മോഹം
മയില്‍പ്പീലി ചാർത്തും ഹൃദയം
കിളിപാടും കാടു നീളെ 
കളിയാടും ഈറൻകാറ്റേ
പനിനീരു തൂകി വന്നൂ
മഴമേഘജാലം മുന്നിൽ 
വനമാല കോർത്തു തന്നൂ
ചിറകാർന്ന സ്വപ്നമെന്നിൽ 
(കിളിപാടും...)
ഇളംമഞ്ഞിൽ മുങ്ങിക്കേറാം
മുളങ്കാടിൻ താളം കേട്ട്
കളിവീണ മീട്ടി കാലം
കളമെഴുതി കോലമാടി 
കിളിപാടും കാടു നീളെ 
കളിയാടും ഈറൻകാറ്റേ
കിളിപാടും കാടു നീളെ 
കളിയാടും ഈറൻകാറ്റേ
നിനക്കാരു തന്നു മോഹം
മയില്‍പ്പീലി ചാർത്തും ഹൃദയം
കിളിപാടും കാടു നീളെ 
കളിയാടും ഈറൻകാറ്റേ

Song details

Music: കൃഷ്ണ തേജ്

Film/album: എവിഡൻസ്