Malayalam lyrics

ഒരു നാദം ഓർമ്മയിൽ ഉണരുന്നു ഒഴുകുകയായി
നവധാര സിരകളിലാകെ തിരയുന്നു ഹൃദയങ്ങൾ
അറിവിന്റെ തീരങ്ങൾ
ഈ വെളിച്ചത്തിൻ പുഷ്പങ്ങൾ
നല്ല നാളെ തൻ കാവ്യങ്ങൾ
സ്നേഹ താരുണ്യ ഗീതങ്ങൾ
താലം പൂജിക്കും വേദങ്ങൾ
ദുഃഖത്തിൻ വാനിൽ ഇത്തിരി സ്വപ്നം
തുഴയും മാരിവിൽ പൂവോടം
അക്കരപ്പച്ചകളില്ലെങ്കിൽ
ഇക്കരക്കെന്താണൊരാശ്വാസം (ഒരു നാദം..)
പൂവിടും പുത്തൻ ബന്ധങ്ങൾ
ജീവിതത്തിന്റെ  താളങ്ങൾ
കണ്ണു കാണാതെ നിൽക്കുമ്പോൾ
കൈ തരുന്നവർ ദൈവങ്ങൾ
എല്ലാം തകർക്കും എന്നോതിടും
സാഗരത്തിന്റെയാഴങ്ങൾ
രത്നങ്ങൾ തൻ ഭണ്ഡാഗാരങ്ങൾ
മുത്തൊളി ചിതറുന്ന സത്വങ്ങൾ (ഒരു നാദം...)

Song video

Watch on YouTube

Song information

Music: ശങ്കർ ഗണേഷ്

Lyricist: ശ്രീകുമാരൻ തമ്പി

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: കല്യാണി

Film/album: മൃഗയ

Explore this song