Malayalam lyrics
ഉദയഗിരി ഇറങ്ങി വരും കാറ്റേ കുളിർ കാറ്റേ ഉർവശീതീർത്ഥമാടും കാറ്റേ കുളിർ കാറ്റേ ഉല്ലാസപ്പന്തലിൽ വാ പുല്ലാങ്കുഴലൂതി വാ ഇന്നെനിക്കൊരു പല്ലവി പാടിത്താ (ഉദയ...) കരളിലെ ചില്ലയിൽ കുളിരു പൊതിഞ്ഞിടും പകലും കിനാവുകൾ പൂവണിയും (2) പ്രേമമാം പൈങ്കിളി കൂടു കൂട്ടിടുവാൻ ആ മരച്ചില്ലയിൽ പറന്നു വരും പ്രണയിനിമാർ നെടുവീർപ്പണിയുന്നൊരു പൈങ്കിളിക്കഥ നീ പറഞ്ഞു താ (ഉദയ...) എവിടെയും തുള്ളിക്കളിച്ചു നടക്കുവാൻ യൗവനം വർണ്ണച്ചിറകണിയും (2) മലരുകൾ കാണുമ്പോൾ മാല കൊരുക്കുവാൻ മാനസം തുടിച്ചു തുടിച്ചുണരും പ്രിയനു ചാർത്തീടുവാൻ മാനത്തും കാവിലെ പൊന്നിലഞ്ഞിപ്പൂ നീ പറിച്ചു താ (ഉദയ...) -----------------------------------------------------------------
Song information
Music: കണ്ണൂർ രാജൻ
Lyricist: മധു ആലപ്പുഴ
Singer: കെ എസ് ചിത്ര
Film/album: ഇലഞ്ഞിപ്പൂക്കൾ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഇലഞ്ഞിപ്പൂക്കൾ
- Composer: കണ്ണൂർ രാജൻ
- Lyricist: മധു ആലപ്പുഴ