Malayalam lyrics
ഇളംതെന്നലിന് തളിര്തൊട്ടിലാട്ടി കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ ന്യായവേദിതൻ മിഴിയിലും മൊഴിയിലും തമോബാധകൾ മുന്നിലോ അന്ധത നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ കണ്ണുനീരിലലിയും മൗനമോഹമിവിടെ നെഞ്ചിലൂറി നിറയും സ്വപ്നജാലമവിടെ കണ്ണുനീരിലലിയും മൗനമോഹമിവിടെ ശപ്തജീവിതം ഓതുമീ ചരിതമോ വിഷാദാത്മകം പിന്നിലോ ശൂന്യത സ്വർണ്ണമൂടുപടത്താൽ കണ്ണുപൊത്തി സത്യം നൊമ്പരത്തിലുരുകി വെന്തു കീറി ഹൃദയം ന്യായവേദിതൻ മിഴിയിലും മൊഴിയിലും തമോബാധകൾ മുന്നിലോ അന്ധത ഇളംതെന്നലിന് തളിര്തൊട്ടിലാട്ടി കിളിപ്പാട്ടുമായ് മയങ്ങു നീ ഉറങ്ങു നീ
Song details
Music: കൃഷ്ണ തേജ്
Film/album: എവിഡൻസ്
- Singer: പി ജയചന്ദ്രൻ
- Film / album: എവിഡൻസ്
- Composer: കൃഷ്ണ തേജ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ