Malayalam lyrics
ഇതു നല്ല തമാശ ഇതു നല്ല തമാശ ഈ ജീവിതം ഒരു നല്ല തമാശ ചിലർ ചിരിക്കുന്നു ചിലർ കരയുന്നു ചിരി വിറ്റു കണ്ണീർ ചിലർ വാങ്ങുന്നു ചിരിച്ചാൽ ലാഭം കരഞ്ഞാൽ നഷ്ടം ഈ വ്യാപാരം എത്ര നിസ്സാരം ഇതു നല്ല തമാശ ഇതു നല്ല തമാശ ഈ ജീവിതം ഒരു നല്ല തമാശ ഉത്തരം കിട്ടാതെ നമ്മൾ ചോദ്യങ്ങൾ ചോദിച്ചു കുഴയും അക്കരപ്പച്ചകൾ തേടി അലകടൽ നീന്തി നാം തളരും എന്നും മരിക്കുന്നു നമ്മൾ എന്നിട്ടും ജീവിപ്പൂ നമ്മൾ ഇതു നല്ല തമാശ ഇതു നല്ല തമാശ ഈ ജീവിതം ഒരു നല്ല തമാശ ചിരിയുടെ താലത്തിൽ തിളങ്ങും കണ്ണീരും മുത്തായ് ചിലപ്പോൾ ആടലിൻ മുകിലിൽ തെളിയും ആഹ്ലാദമഴവില്ലും ചിലപ്പോൾ എല്ലാം മറക്കുന്നു വാനം എല്ലാം സഹിക്കുന്നു ഭൂമി ഇതു നല്ല തമാശ ഇതു നല്ല തമാശ ഈ ജീവിതം ഒരു നല്ല തമാശ
Song details
Music: കെ പി ഉദയഭാനു
Film/album: ഇതു നല്ല തമാശ
- Singer: കെ ജെ യേശുദാസ്
- Film / album: ഇതു നല്ല തമാശ
- Composer: കെ പി ഉദയഭാനു
- Lyricist: ശ്രീകുമാരൻ തമ്പി