Malayalam lyrics

�Nilaa paithale mizhineer muthu chaarthiyo
 
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്‍പ്പൂ
തഴുകാം താന്തമായ്
(നിലാപ്പൈതലേ)
മുളം തണ്ടായ് മുറിഞ്ഞ നിന്‍
മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം
(മുളം തണ്ടായ് )
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാര്‍ന്ന സാന്ത്വനം
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
പറന്നെന്നാല്‍ തളര്‍ന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിര്‍ മഞ്ഞു തുള്ളി നീ
(പറന്നെന്നാല്‍ )
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍
വരികെന്റെ ചാരെ നീ‌
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
നിലാപ്പൈതലേ

Song video

Watch on YouTube

Song details

വർഷം: 1999

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: കെ ജെ യേശുദാസ്

വർഗ്ഗീകരണം: താരാട്ടുപാട്ടുകൾ

അഭിനേതാക്കൾ: മോഹൻലാൽ, മീന

വരികൾ: ST, മാധവഭദ്രൻ

സ്പോട്ടിഫൈ: യെസ്‌പീ

Album: ഒളിമ്പ്യൻ അന്തോണി ആദം