Malayalam lyrics

ആമ്പലക്കടവിൽ ഏതൊരു ദേവന്റെ
ആലിംഗനത്തിൽ നീ മയങ്ങീ
അഞ്ജനക്കൺകളിൽ വെണ്മണിക്കവിതകൾ
കണ്മഷിയാലാരെഴുതി
കായാമ്പൂ വർൺനനോ കാമുകനോ
കാതരമിഴി നിന്റെ പ്രിയതോഴനോ
ചെമ്പകപ്പൂ വീടരും നിൻ കവിളിൽ പ്രേമ
ചെമ്പരത്തിപ്പൂ വിടർന്നതെന്തേ
ചെന്തളിർ ചുണ്ടുകളിന്നാരുടെ ചുംബന
മന്ദസ്മിതങ്ങളണിഞ്ഞു നിന്നൂ
മാരന്റെ മലരമ്പു നോവിച്ച പാടു നീ
മാറിൽ മറച്ചതെന്തേ സഖീ നീ മാറിൽ മറച്ചതെന്തേ (ആമ്പൽ..)
 
കാളിന്ദീ തീരത്തെ കാർവർണ്ണനോ ഗോപ
കാമുകിമാരുടെ കാമുകനോ
ആരു നിന്നന്തപ്പുരങ്ങളിൽ മോഹനമുരളീ
ഗാനങ്ങളാലപിച്ചൂ
കവിളിലെ പൂന്തേൻ കുളങ്ങളിൽ വിടരും
മലരുകളാലിറുത്തു സഖീമലരുകളാലിറുത്തു (ആമ്പൽ..)

Song details

Music: ജി ദേവരാജൻ

Film/album: കാട്ടുതീ