Malayalam lyrics
ആനന്ദശുഭതാണ്ഡവം ആന്ദോളപുളകോത്സവം ചിലമ്പില്‍ ഉദിക്കും സരിഗമകൾ അരങ്ങില്‍ മുഴങ്ങും പധനിസകള്‍ (ആനന്ദശുഭ...) തധിത്തജം തജം ത തരികിടതോം ധിത്തജം തജം ത തരികിടതോം തകധി തജം തജം ത തരികിടതോം ധിത്തജം തജം ത തരികിടതോം തധിത്തജം ത ധിത്തജം ത തകധി തജം ത ധിത്തജം ത തധിത്തരികിടതോം താധിത്തരികിടതോം താ തരികിടതോം താതരികിടതോം തരികിടതോം അനങ്ങുമ്പോള്‍ അരഞ്ഞാണം കിലുങ്ങും അറിയാതെ ഒരു നാണം തുളുമ്പും എടുക്കും തൊടുക്കും മനസ്സുകളില്‍ കരിമ്പിന്‍ ശരങ്ങള്‍ ഞാണൂരി പാഞ്ഞീടും ആവേശമാകണം ദേവേന്ദ്ര പാദത്തില്‍ ആരാധനാ ആനന്ദശുഭതാണ്ഡവം ആന്ദോളപുളകോത്സവം നിസ ഗരി പനി രിസ നിസ ഗരി പനി രിസ പനി ഗപ രിഗ സരി നിരിസ നിസരിഗ പഗരി സരിഗപ നിപഗ ഗപനിസ രിസനി പനിസരി ഗരിസ അനംഗന്‍ വന്നിളം നെഞ്ചില്‍ വസിക്കും മലര്‍ശയ്യാഗൃഹം മെല്ലെ തുറക്കും വസന്തംതന്‍ മണിമഞ്ചമൊരുക്കും സുഗന്ധങ്ങള്‍ മദം തുള്ളിയാടും നിറയ്ക്കും ഒഴുക്കും ധമനികളില്‍ തരിപ്പും ത്രസിപ്പും മാറോടു മാര്‍ചേര്‍ത്തു സായൂജ്യമാകണം പൂവമ്പു പൂജിക്കും ആവാഹനം ആനന്ദശുഭതാണ്ഡവം ആന്ദോളപുളകോത്സവം ചിലമ്പില്‍ ഉദിക്കും സരിഗമകൾ അരങ്ങില്‍ മുഴങ്ങും പധനിസകള്‍ ആനന്ദശുഭതാണ്ഡവം ആന്ദോളപുളകോത്സവം
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: കെ ജയകുമാർ
Singer: കെ എസ് ചിത്രസുനന്ദ
Raaga: ഹംസധ്വനി
Film/album: അഹല്യ
Explore this song
- Singer: കെ എസ് ചിത്രസുനന്ദ
- Film / album: അഹല്യ
- Composer: കണ്ണൂർ രാജൻ
- Lyricist: കെ ജയകുമാർ